സിപിഎം നേതൃത്വത്തോട് ഇടഞ്ഞ് കെടിഡിസി ചെയര്മാന് പദവി ഒഴിഞ്ഞ മുന്‍ എംല്‍എ പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. ചില മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളുടെ മധ്യസ്ഥതയിലാണ് അണിയറയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് വിവരം
രണ്ട് ദിവസം മുമ്പ് ചില മുസ്ലിം ലീഗ് നേതാക്കള്‍ ശശിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കെടിഡിസി ചെയര്മാന് സ്ഥാനം രാജിവച്ചതോടെയാണ് മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹം ശക്തമായത്.
സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പികെ ശശി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയുടെ ഭാഗമാക്കാമെന്നായിരുന്നു നേൃത്വത്തിന്റെ നിലപാട്.
ഇതില്‍ ഇടഞ്ഞാണ് പൊടുന്നനെ അദ്ദേഹം KTDC ചെയര്മാന് പദവി ഒഴിഞ്ഞതെന്നാണ് വിവരം. മാര്‍ച്ച് 5ന് പാലക്കാട് ജില്ലയിലെ സിപിഎം വിമതര്‍ വിപുലമായ കണ്വെന്ഷന് നടത്താന്‍ പദ്ധതിയിടുന്നുണ്ട്.
ഇതില്‍ പികെ ശശി എത്തുമെന്നും കരുതപ്പെടുന്നു. വിമത നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം വെള്ളിയാഴ്ച സിപിഎമ്മിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി ചേരും. ഇതില്‍ പികെ ശശി വിഷയം ചര്ച്ചകാന് ഇടയുണ്ട്.



