Monday, June 8, 2026
Google search engine
HomeGulfഗൾഫ് സർവീസുകൾ റദ്ദാക്കി വിമാന കമ്പനികൾ

ഗൾഫ് സർവീസുകൾ റദ്ദാക്കി വിമാന കമ്പനികൾ

 

കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിവിധ വിമാന സർവീസുകൾ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്നും രാവിലെ 7.05 നുള്ള കണ്ണൂർ – അബുദാബി എയർ ഇന്ത്യ എക്സ്പ്രസ്, 8.50 ൻ്റെ കണ്ണൂർ അബൂദബി എയർ ഇന്ത്യ എക്സ്പ്രസ്, വൈകിട്ട് 3.40 ൻ്റെ ഇൻഡിഗോ കണ്ണൂർ – ദോഹ, വൈകിട്ട് 5 മണിക്കുള്ള കണ്ണൂർ – മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ റദ്ദാക്കി.

രാവിലെ 6.50 ന് എത്തുന്ന ഷാർജ – കണ്ണൂർ എയർ എയർ ഇന്ത്യ റദ്ദാക്കി. 8.35 ന് എത്തുന്ന ഫുജൈറ – കണ്ണൂർ ഇൻഡിഗോ എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഉച്ചക്ക് 2.25 ന് എത്തുന്ന റാസൽ ഖൈമ – കണ്ണൂർ ഇൻഡിഗോയും വൈകിട്ട് 4 നുള്ള അബുദാബി കണ്ണൂർ,6.10 ൻ്റെ ദുബൈ – കണ്ണൂർ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments