Monday, June 8, 2026
Google search engine
HomeKERALAഇനി "കേരള" യും ഇല്ല. "കേരൾ" പ്രയോഗവുമില്ല, കേരളം മാത്രം പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

ഇനി “കേരള” യും ഇല്ല. “കേരൾ” പ്രയോഗവുമില്ല, കേരളം മാത്രം പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് ഔദ്യോഗികമാക്കുന്നതിന് കേരള നിയമസഭ 2024 ജൂണ്‍ 24ന് ഐക്യകണ്ഠേന പ്രമയേം പാസാക്കിയിരുന്നു.ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമസഭയുടെ കൂടി അഭിപ്രായമാരാഞ്ഞ് കേരളത്തിന്‍റെ പേരു മാറ്റബില്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനക്കു വരും.

സംസ്ഥാനത്തിന്‍റെ പേര് ഔദ്യോഗിക രേഖകളില്‍ കേരളം എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. അതോടെ ബ്രിട്ടീഷ് ഭരണത്തിന്‍റെ ഒരു മുദ്ര കൂടി മായുകയാണ്. തിരു കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് ഐക്യ കേരളം രൂപം കൊണ്ടതു മുതല്‍ മലയാളികളുടെ നാവിന്‍തുമ്പില്‍ സംസ്ഥാനത്തിന്‍റെ പേര് കേരളം തന്നെയായിരുന്നു. എന്നാല്‍ ഇംഗ്ലീഷില്‍ കേരളം എന്നും കേരള ആയിരുന്നു. ആ കുറവാണ് ഇപ്പോള്‍ തിരുത്തപ്പെടുന്നത്.
സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റുന്നതിന് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംഗീകാരത്തോടെ, ഇതു സംബന്ധിച്ച മന്ത്രിസഭാ കുറിപ്പിൻ്റെ കരട് നിയമകാര്യ വകുപ്പിൻ്റെയു നിയമനിർമ്മാണ വകുപ്പിൻ്റെയും അഭിപ്രായത്തിനായി അയച്ചുവെന്നും കേന്ദ്രം പ്രസ്‌താവനയില്‍ അറിയിച്ചു. പേര് മാറ്റാനുള്ള ഈ നിർദേശത്തിന് നിയമ മന്ത്രാലയത്തിന് കീഴിലുള്ള ഈ രണ്ട് വകുപ്പുകളും ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട്.

ഏപ്രില്‍ മാസത്തില്‍ കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് ഈ നടപടി. ഔദ്യോഗിക രേഖകളില്‍ എല്ലാം ഇനി മുതല്‍ കേരളം എന്നാകും ഉപയോഗിക്കുക. ഔദ്യോഗിക രേഖകളില്‍ കേരള എന്നത് കേരളം ആക്കാനുള്ള നടപടികള്‍ക്കുള്ള പ്രമയേം നേരത്തെ തന്നെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്‍മേല്‍ ചില ഭേദഗതികള്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ചെങ്കിലും അവ അംഗീകരിക്കപ്പെട്ടില്ല. എങ്കിലും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. ഏപ്രിലില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
2024 ജൂണ്‍ 24 നാണ് സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐക കണ്ഠ്യേന പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ പേരു മാറ്റം പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഭേദഗതി വരുത്തണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദം (Article 3) അനുസരിച്ച് സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഈ നിയമസഭ കേന്ദ്ര സർക്കാരിനോട് ഏകകണ്ഠമായി അഭ്യർത്ഥിക്കുന്നു.” എന്ന് നിയമസഭ നേരത്തെ ഐക കണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments